പീ​റ്റ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് അ​ഖി​ല വ​യ​നാ​ട് ഷ​ട്ടി​ൽ ടൂർ​ണ്ണ​മെ​ന്‍റ് ഇ​ന്ന് തു​ട​ങ്ങും
Friday, December 13, 2019 12:12 AM IST
ന​ട​വ​യ​ൽ: ആ​ൽ​ഫാ ചാ​രി​റ്റി​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പീ​റ്റ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മെ​മ്മോ​റി​യ​ൽ അ​ഖി​ല വ​യ​നാ​ട് ഷ​ട്ടി​ൽ ടൂ​ർ​ണ്ണ​മെ​ന്‍റ് ഇ​ന്ന് ആ​രം​ഭി​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​വ​യ​ൽ ആ​ൽ​ഫാ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. 45 വ​യ​സ്സി​ന് മു​ക​ളി​ലും താ​ഴെ​യു​മാ​യി ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

45 വ​യ​സി​നു താ​ഴെ​യു​ള്ള ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 7001 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 3001 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും. 45 വ​യ​സ്സി​ന് മു​ക​ളി​ലെ വി​ഭാ​ഗ​ത്തി​ന് ഇ.​ടി. വ​ർ​ക്കി ഇ​ര​ട്ട​മു​ണ്ട​ക്ക​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 5001 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. വൈ​കു​ന്നേ​രം ആ​റ് മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്.