മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ നാ​ലു​വ​രി​പ്പാ​ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ നാ​ലു​വ​രി​പ്പാ​ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ദി​ഷ്ട പ​ദ്ധ​തി വി​ക​സ​ന​മ​ല്ല, വി​നാ​ശ​മാ​ണ്. പാ​ത നി​ർ​മി​ക്കു​ന്ന​തി​നു ആ​യി​ര​ത്തി​ല​ധി​കം ക​ച്ച​വ​ട​ക്കാ​രെ​യും നൂ​റു​ക​ണ​ക്കി​നു വീ​ട്ടു​കാ​രെ​യും ഒ​ഴി​പ്പി​ക്ക​ണം. ച​തു​പ്പും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു​മു​ന്പ് പ​രി​സ്ഥി​തി-​സ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​പ​ഠ​ന​ങ്ങ​ൾ വി​ശ്വ​സ​നീ​യ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ന​ട​ത്ത​ണം.

ഹൈ​ദ​രാ​ബാ​ദ്-​ബം​ഗ​ളു​രു നാ​ലു​വ​രി​പ്പാ​ത മൈ​സൂ​രു, ഗോ​ണി​കു​പ്പ, കു​ട്ട വ​ഴി മാ​ന​ന്ത​വാ​ടി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് മ​ട്ട​ന്നൂ​രി​ലേ​ക്ക് ഇ​ട​നാ​ഴി തു​റ​ക്കാ​നും മ​ല​ബാ​റി​ലേ​ക്കു​ള്ള ഏ​ക റോ​ഡാ​യി മാ​റ്റാ​നു​മു​ള്ള വി​മാ​ന​ത്താ​വ​ള ലോ​ബി​യു​ടെ ദു​രാ​ഗ്ര​ഹം സ​ഫ​ല​മാ​കാ​ൻ പോ​കു​ന്നി​ല്ല. റോ​ഡ് വീ​തി​കൂ​ട്ട​ൽ അ​നു​വ​ദി​ക്കി​ല്ല​ന്നു കു​ട​കി​ലെ ക​ർ​ഷ​ക​ജ​ന​ത വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​നം പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ത്തേ​രി​യി​ൽ സ​മ​രം ചെ​യ്ത​വ​ർ ഹൈ​വേ പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള യ​ജ്ഞ​ത്തി​ൽ വി​മാ​ന​ത്താ​വ​ള ലോ​ബി മു​ഴു​കി​യ​തു ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തു ദു​രൂ​ഹ​മാ​ണ്.​

മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ൽ​നി​ന്നു ബോ​യ്സ് ടൗ​ണ്‍ വ​രെ പ​ത്ത​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡ​രി​കി​ൽ 1,200 മ​ര​ങ്ങ​ളു​ണ്ട്. ഇ​തി​ലേ​റെ​യും നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ മ​ര​ങ്ങ​ളാ​ണ്. നാ​ലു​വ​രി​പ്പാ​ത​ക്കു​വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ പ​തി​നാ​യി​ര​ത്തി​ലേ​റെ മ​ര​ങ്ങ​ളും മു​റി​ക്കേ​ണ്ടി​വ​രും. വ​യ​നാ​ടി​ന് ഇ​തു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം ക​ടു​ത്ത​താ​യി​രി​ക്കും.

പാ​ത ക​ട​ന്നു​പോ​കു​ന്ന പാ​ൽ​ച്ചു​രം അ​ത്യ​ന്തം ദു​ർ​ബ​ല​വും ചെ​ങ്കു​ത്താ​യ​തു​മാ​യ മ​ല​ഞ്ച​രി​വു​ക​ളി​ലാ​ണ്, ര​ണ്ടു കി​ലോ​മീ​റ്റ​റി​ല​ധി​കം റി​സ​ർ​വ് വ​ന​വു​മു​ണ്ട്. പാ​ൽ​ച്ചു​ര​ത്തി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ങ്ങ​ളി​ൽ മു​പ്പ​തി​ല​ധി​കം ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഇ​വി​ടെ ഒ​രി​ഞ്ചു വീ​തി കൂ​ട്ടി​യാ​ൽ പോ​ലും പാ​ത എ​ന്ന​ന്നേ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​കും. പേ​രി​യ-​കൊ​ട്ടി​യൂ​ർ ആ​ന​ത്താ​ര കീ​റി​മു​റി​ച്ചാ​ണ് നി​ല​വി​ലെ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.

നാ​ലു​വ​രി​പ്പാ​ത വ​യ​നാ​ട്ടി​ൽ വി​ക​സ​ന​ക്കു​തി​പ്പി​നു വ​ഴി​യൊ​രു​ക്കു​മെ​ന്ന​തു സം​ഘ​ടി​ത ലോ​ബി​യു​ടെ വ്യാ​ജ​പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്ര വ​യ​നാ​ട്ടു​കാ​ർ പ്ര​തി​ദി​നം സ​ഞ്ച​രി​ക്കു​മെ​ന്ന് ഉൗ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വ​രു​ന്ന നൂ​റു​വ​ർ​ഷ​ത്തേ​ക്ക് ഇ​പ്പോ​ഴ​ത്തെ റോ​ഡ് പ​ര്യാ​പ്ത​മാ​ണ്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എം. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് അ​ന്പ​ല​വ​യ​ൽ, ത​ച്ച​ന്പ​ത്ത് രാ​മ​കൃ​ഷ്ണ​ൻ, എ​ൻ. ബാ​ദു​ഷ, ബാ​ബു മൈ​ല​ന്പാ​ടി, അ​ജി കൊ​ളോ​ണി​യ, പി.​എം. സു​രേ​ഷ്, സ​ണ്ണി മ​ര​ക്ക​ട​വ്, സ​ണ്ണി പ​ടി​ഞ്ഞാ​റ​ത്ത​റ, അ​ബു പൂ​ക്കോ​ട്, എ.​വി. മ​നോ​ജ്, ശ്രീ​രാ​മ​ൻ നൂ​ൽ​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.