ദു​രി​ത​ങ്ങ​ൾ​ക്കു ന​ടു​വി​ൽ ഓ​ട​ന്പം​ പൊ​യി​ൽ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ കോ​ക്കു​ഴി ഓ​ട​ന്പം​പൊ​യി​ൽ കോ​ള​നി​യി​ലെ കു​ടു​ബ​ങ്ങ​ൾ ദു​രി​ത​ങ്ങ​ൾ​ക്കു ന​ടു​വി​ൽ. അ​ടി​സ്ഥാ​ന സൗ​ക​ര്യം​പോ​ലും ഇ​ല്ലാ​തെ വ​ല​യു​ക​യാ​ണ് കോ​ള​നി​യി​ലെ പ​ല കു​ടും​ബ​ങ്ങ​ളും. മ​ണി​യ​ങ്കോ​ട് പു​ഴ​യോ​ടു ചേ​ർ​ന്നു ഏ​ക​ദേ​ശം അ​ര ഏ​ക്ക​റി​ലാ​ണ് ഓ​ട​ന്പം​പൊ​യി​ൽ കോ​ള​നിയിൽ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ൾ താമസിക്കുന്നത്.

മ​ഴ​യ​ത്തു ചോ​ർ​ന്നൊ​ലി​ക്കു​ന്ന​താ​ണ് കോ​ള​നി​യി​ലെ കോ​ണ്‍​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യു​ള്ള വീ​ടു​ക​ൾ. ഇ​വ​യി​ൽ ചി​ല​തി​ന്‍റെ തി​ണ്ണ മു​റ്റ​ത്തു​നി​ന്നു അ​ര മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലാ​ണെ​ങ്കി​ലും പ​ടി​ക​ൾ നി​ർ​മി​ച്ചി​ട്ടി​ല്ല. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും മു​റ്റ​ത്തു​നി​ന്നു വീ​ട്ടി​ലേ​ക്കു ക​യ​റാ​നും ഇ​റ​ങ്ങാ​നും വി​ഷ​മി​ക്കു​ക​യാ​ണ്. ഏ​താ​നും വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള, ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ല. ത​റ​യി​ൽ അ​ടു​പ്പു​കൂ​ട്ടി​യാ​ണ് പാ​ച​കം. വീ​ടി​നോ​ടു ചേ​ർ​ന്നു പ്ലാ​സ്റ്റി​ക്് ഷീ​റ്റി​നു കെ​ട്ടി​മ​റ​ച്ച കു​ഴി​ക​ളി​ലും പു​ഴ​യി​ലു​മാ​യാ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത്.

കോ​ള​നി​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​ങ്ങ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ആ​ൽ​ഫി​ൻ അ​ന്പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ശ്രീ​ജി​ത്ത്, അ​നൂ​പ് കോ​ക്കു​ഴി, രാ​ജീ​വ​ൻ കോ​ക്കു​ഴി, ബി​ജു കോ​ക്കു​ഴി, സ​ലിം ബാ​വ, ഷെ​മീ​ർ പി​ണ​ങ്ങോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.