മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, December 11, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: നീ​തി​വേ​ദി പീ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ എം​ജി​ടി ഹാ​ളി​ൽ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ പീ​സ് ഫോ​റം ചെ​യ​ർ​മാ​ൻ കെ.​ഐ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​മി​നി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം ’മ​നു​ഷ്യാ​വ​കാ​ശ​വും സ​മാ​ധാ​ന നി​ർ​മ്മി​തി​യും’ സം​ബ​ന്ധി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. നീ​തി​വേ​ദി ഡ​യ​റ​ക്ട​ർ ഫ്ള​യ്സി ജോ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, ബ​ഷീ​റ അ​ബൂ​ബ​ക്ക​ർ, ഉ​ണ്ണി​കൃ​ഷ്ൻ ചീ​ക്ക​ല്ലൂ​ർ, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നീ​തി​വേ​ദി പീ​സ് ഫോ​റ​ത്തി​ന്‍റെ ജി​ല്ലാ ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന മാ​ർ​ഗ്ഗ​രേ​ഖ യോ​ഗം അം​ഗീ​ക​രി​ച്ചു. 2020 ജ​നു​വ​രി 25ന് ​സ​മാ​ധാ​ന ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ജ​നു​വ​രി 30, 31 തി​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മാ​ന​ന്ത​വാ​ടി മേ​രി മാ​താ കോ​ള​ജി​ൽ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ന​ട​ത്തി.
ക​ൽ​പ്പ​റ്റ: ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ മ​നു​ഷ്യാ​വ​കാ​ശ​ദി​നം ആ​ച​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​മു​ഹ​മ്മ​ദ് ഫ​രീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ എം.​കെ. മോ​ഹ​ന​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ.​വേ​ണു​ഗോ​പാ​ൽ ക്ലാ​സെ​ടു​ത്തു.​വി.​സി. സ​ത്യ​ൻ, ഡോ.​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.