ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി: ക​ർ​ഷ​ക സം​ഘം പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Wednesday, December 11, 2019 11:58 PM IST
പു​ൽ​പ്പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ എ​ൽ​എ​ൽ​എ അ​നാ​സ്ഥ​കാ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​ർ​ഷ​ക സം​ഘം പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. മേ​ഖ​ല​യി​ലെ ജ​ല​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ച്ച് കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ഭാ​വ​നം ചെ​യ്ത ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
പ​ദ്ധ​തി​യു​ടെ പ്ര​രം​ഭ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് മു​ൻ​പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക മാ​റ്റു​ന്ന​തി​നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും എം​എ​ൽ​എ യു​ടെ നി​സ​ഹ​ക​ര​ണം മു​ലം​യോ​ഗം നാ​ളി​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. ഇ​ത് കൊ​ണ്ട് ത​ന്നെ പ​ദ്ധ​തി​ക്ക് വേ​ണ്ടി​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു ക്കു​ടി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും വ​യ​നാ​ട്ടി​ലെ ഒ​ന്നാ​മ​ത്തെ ടൂ​റി​സ്റ്റ് മേ​ഖ​ല​യാ​ക്കി പു​ൽ​പ്പ​ള്ളി​യു​ടെ വി​ക​സ​ന​ത്തി​ൽ കു​തി​ച്ച് ചാ​ട്ട​മു​ണ്ടാ​ക്കാ​നും ക​ഴി​യും. ഇ​തി​നാ​യി എം​എ​ൽ​എ യു​ടെ ഇ​ന്ന​ത്തെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്ത​ണം.
എ​ത്ര​യും വേ​ഗം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കാ​ൻ എം​എ​ൽ​എ ത​യ്യാ​റാ​ക​ണ​മെ​ന്നും പ​ദ്ധ​തി​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘം പു​ൽ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി പ്ര​ക്ഷോ​ഭം ന​ട​ത്തും.
പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പു​ൽ​പ്പ​ള്ളി​യി​ൽ ജ​ന​കീ​യ കു​ട്ടാ​യ്മ​യും പൊ​തു​യോ​ഗ​വും ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ർ​ഷ​ക സം​ഘം സെ​ക്ര​ട്ട​റി പ്ര​കാ​ശ് ഗ​ഗാ​റി​ൻ, കെ.​എ​സ്. ഷി​നു, ടി.​ബി. സു​രേ​ഷ്, കെ.​എ​ൻ. സു​ബ്ര​മ​ണ്യ​ൻ, ലി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹി​ന്ദി ഡി​പ്ലോ​മ
തി​യ​തി നീ​ട്ടി

ക​ൽ​പ്പ​റ്റ: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യു​ക്കേ​ഷ​ൻ കോ​ഴ്സ് തി​യ​തി നീ​ട്ടി. പ്ല​സ്ടു 50 ശ​ത​മാ​നം മാ​ർ​ക്ക് ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​തി​യ​തി 16. അ​പോ​ക്ഷി​ക്കേ​ണ്ട വി​ലാ​സം: പ്രി​ൻ​സി​പ്പ​ൽ, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം അ​ടൂ​ർ, പ​ത്ത​നം​തി​ട്ട. ഫോ​ണ്‍; 04734 226028, 8547126028.

മ​രം ലേ​ലം

ക​ൽ​പ്പ​റ്റ: പൊ​തു​മ​രാ​മ​ത്ത്(​നി​ര​ത്തു​ക​ൾ) അ​ന്പ​ല​വ​യ​ൽ സെ​ക്ഷ​നു കീ​ഴി​ലെ റോ​ഡു​ക​ളു​ടെ അ​രി​കു​ക​ളി​ലു​ള്ള മ​ര​ങ്ങ​ൾ 18ന് ​രാ​വി​ലെ 11 മു​ത​ൽ അ​ത​ത് സ്ഥ​ല​ത്ത് ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04936 261707.