ഐ​എ​ൻ​ടി​യു​സി ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, December 11, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി ദ്രോ​ഹ​ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 250 ആ​ക്കി ഉ​യ​ർ​ത്തു​ക, കൂ​ലി 600 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, നി​ർ​മ്മാ​ണ​മേ​ഖ​ല​യി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, ക്വാ​റി​ക​ൾ തു​റ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ധ​ർ​ണ​യി​ൽ ഉ​ന്ന​യി​ച്ചു.
ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ. ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ന​ജീ​ബ് പി​ണ​ങ്ങോ​ട്, കെ.​എ​ൻ. വ​ർ​ഗീ​സ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, സി.​എ. ഗോ​പി, പി.​എ​ൽ. തോ​മ​സ്, മോ​ഹ​ൻ​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, കെ.​ജി. ബാ​ബു, സ​ണ്ണി തോ​മ​സ്, സൂ​സി ജോ​സ​ഫ്, ജി​നി തോ​മ​സ്, സി.​സി. ത​ങ്ക​ച്ച​ൻ, മ​നോ​ജ് ഉ​തു​പ്പാ​ൻ, എ​സ്. മ​ണി, കെ.​ജെ. ത​ങ്ക​ച്ച​ൻ, പി. ​അ​ബൂ​ബ​ക്ക​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.