2,000 ആ​ദി​വാ​സി​ക​ൾ​ക്കു കൂ​ടി ഭൂ​മി ന​ൽ​കു​ന്നു 101.87 ഹെ​ക്ട​ർ ഭൂ​മി ക​ണ്ടെ​ത്തി
Wednesday, December 11, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ 2,000 ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി ഭൂ​മി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി തു​ട​ങ്ങി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ട​ത്തി​യ വാ​സ​ത്തി​നും കൃ​ഷി​ക്കും യോ​ജി​ച്ച 101.87 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക.
ലാ​ൻ​ഡ് ബാ​ങ്ക് പ​ദ്ധ​തി​യി​ൽ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​ന​വാ​കാ​ശ​നി​യ​മ​പ്ര​കാ​രം 600 പേ​ർ​ക്കു കൂ​ടി ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 3,215ൽ ​അ​ധി​കം ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. 4463 പേ​ർ​ക്ക് വ​ന​വാ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​തു​വ​രെ ഭൂ​മി ന​ൽ​കി​യി​ട്ടു​ണ്ട്.
മ​ഴ​ക്കാ​ല​ത്ത് സ്ഥി​ര​മാ​യി വെ​ള​ളം ക​യ​റു​ന്ന കോ​ള​നി​ക​ളി​ലെ 171 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നു 20.53 ഏ​ക്ക​ർ ഭൂ​മി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​പ​ണി പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി. ആ​റു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഓ​രോ വീ​ടും നി​ർ​മി​ക്കു​ന്ന​ത്. ഭൂ​ര​ഹി​ത​രും നാ​മ​മാ​ത്ര ഭൂ​മി​യു​ള്ള​തു​മാ​യി മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളെ​യും ക​ണ്ടെ​ത്തു​ന്ന​തി​നു ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മി​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു.