ജി​ല്ലാ മാ​സ്റ്റേ​ഴ്സ് മീ​റ്റ് 16 ന് ​ക​ൽ​പ്പ​റ്റ​യി​ൽ
Wednesday, December 11, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കാ​യി​ക​മേ​ള 15ന് ​ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. 35 വ​യ​സ് മു​ത​ൽ ഓ​രോ അ​ഞ്ച് വ​യ​സി​നും ഓ​രോ ഗ്രൂ​പ്പാ​യി​ട്ടാ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ ഒ​ന്പ​തി​ന് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. 2020 ജ​നു​വ​രി​യി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് മീ​റ്റി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മീ​റ്റി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ദേ​ശീ​യ മീ​റ്റ് ഫെ​ബ്രു​വ​രി​യി​ൽ ഹ​രി​യാ​ന​യി​ലെ പ​ഞ്ച​ഗു​ള​യി​ൽ ന​ട​ക്കും. കാ​യി​ക​മേ​ള ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഹ​നീ​ഫ, അ​ബു സ​ലിം, ല​തി​ക, ല​ത്തീ​ഫ് മാ​ടാ​യി, അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9745530209, 9562442647.