യു​വ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി
Wednesday, December 11, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യ​താ​യി പ​ടി​ഞ്ഞാ​റ​ത്ത​റ കു​പ്പാ​ടി​ത്ത​റ മു​ണ്ട​ക്കു​റ്റി ച​ണാ​ല​ത്തു ഫൈ​സ​ലി​ന്‍റെ ഭാ​ര്യ സ​ജ്ന(28)​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ എ​മി​ലി പ​റ​ന്പി​ൽ പ​രേ​ത​നാ​യ മ​ജീ​ദ്-​റം​ല ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തേ​താ​ണ് താ​ൻ. 2007 ഏ​പ്രി​ൽ 22നാ​യി​രു​ന്നു ഫൈ​സ​ലു​മാ​യു​ള്ള വി​വാ​ഹം. വീ​ട്ടു​കാ​ർ വി​വാ​ഹ സ​മ്മാ​ന​മാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ​യും 25 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. പ​ന്ത്ര​ണ്ടും ആ​റും വ​യ​സു​ള്ള പെ​ണ്‍​മ​ക്ക​ൾ ഫൈ​സ​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​ലു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞു ര​ണ്ടു​വ​ർ​ഷ​ത്തോ​ളം ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. ഫൈ​സ​ൽ വി​ദേ​ശ​ത്തു ജോ​ലി​ക്കു​പോ​യ​തി​നു​ശേ​ഷം ഭ​ർ​തൃ​വീ​ട്ടു​കാ​ർ പീ​ഡ​നം തു​ട​ങ്ങി​യ​ത്. താ​നും മ​ക്ക​ളും ത​റ​വാ​ട്ടി​ലും ഭ​ർ​തൃ​വീ​ട്ടു​കാ​ർ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.
ഭ​ർ​ത്താ​വി​ന്‍റെ ജ്യേ​ഷ്ഠ​നും അ​നു​ജ​നും മാ​താ​വും ത​റ​വാ​ട്ടു​വീ​ട്ടി​ലെ​ത്തി​യാ​ണ് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡ​പ്പി​ച്ചി​രു​ന്ന​ത്. ത​ല​യ​ണ​യി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു തീ​കൊ​ളു​ത്തി ത​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും ദേ​ഹ​ത്തേ​ക്കു പ​ല​വ​ട്ടം വ​ലി​ച്ചെ​റി​യു​ക​യു​ണ്ടാ​യി. പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി. ഭ​ർ​തൃ​വീ​ട്ടു​കാ​ർ അ​നാ​വ​ശ്യ​മാ​യി ഗു​ളി​ക​ക​ൾ ക​ഴി​പ്പി​ക്കു​യും രാ​ത്രി​ക​ളി​ൽ മ​ന്ത്ര​വാ​ദ ചി​കി​ത്സ​യ്ക്കു വി​ധേ​യ​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​നോ​രോ​ഗം ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ന്ത്ര​വാ​ദ ചി​കി​ത്സ. പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു പ്ര​ശ്ന​ത്തി​ൽ മ​ഹ​ല്ലു ക​മ്മി​റ്റി​യും അ​യ​ൽ​ക്കാ​രും ഇ​ട​പെ​ട്ട് ത​ന്‍റെ താ​മ​സം ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു മാ​റ്റി. മ​ക്ക​ളെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​പ്പം താ​മ​സി​ക്കാ​ൻ ഭ​ർ​തൃ​വീ​ട്ടൂ​കാ​ർ അ​നു​വ​ദി​ച്ചി​ല്ല.
ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 25നു ​രാ​വി​ലെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ ഭ​ർ​ത്താ​വി​ന്‍റെ ജ്യേ​ഷ്ഠ​നും ഉ​മ്മ​യും ചേ​ർ​ന്നു ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പു​ൽ​പ്പ​ള്ളി​യി​ലേ​ക്കു വി​വാ​ഹം ചെ​യ്ത​യ​ച്ച സ​ഹോ​ദ​രി അ​ന്നും ത​ലേ​ന്നും വി​ളി​ച്ച​പ്പോ​ൾ ത​ന്‍റെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. സം​ശ​യം തോ​ന്നി രാ​വി​ലെ പ​ത്തോ​ടെ താ​മ​സ​സ്ഥ​ല​ത്തു എ​ത്തി​യ സ​ഹോ​ദ​രി​യും മ​റ്റും അ​വ​ശ​നി​ല​യി​ൽ ത​ന്നെ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​ഴി​യും പ​രി​ക്കി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ​യും തെ​ളി​വു​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് ത​യ​റാ​യി​ല്ല. ദു​ർ​ബ​ല വ​കു​പ്പു​ക​ൾ ചേ​ർ​ത്തു ഭ​ർ​ത്താ​വി​ന്‍റെ ജ്യേ​ഷ്ഠ​നെ​തി​രെ മാ​ത്ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പീ​ഡ​ന​ത്തി​നെ​തി​രെ മു​ന്പു ന​ൽ​കി​യ പ​രാ​തി​ക​ളി​ലും പോ​ലീ​സ് ത​ണു​പ്പ​ൻ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്.
ഭ​ർ​തൃ​വീ​ട്ടു​കാ​രി​ൽ ത​ന്നെ​യും കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്ത​ണം. വി​വാ​ഹ​സ​മ്മാ​ന​മാ​യി ത​നി​ക്കു ല​ഭി​ച്ച​തും ഭ​ർ​തൃ​വീ​ട്ടു​കാ​ർ കൈ​ക്ക​ലാ​ക്കി​യ​തു​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും തി​രി​കെ കി​ട്ട​ണം. മ​ക്ക​ളെ ത​നി​ക്കൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. ഈ ​ആ​വ​ശ്യ​ങ്ങ​ൾ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
തന്‍റേയും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ഭ​ർ​ത്താ​വ് വേ​ല​ക്കാ​രി​യാ​യി ഒ​തു​ങ്ങി വീ​ട്ടി​ൽ ക​ഴി​യു​ക​യോ സ്വ​യം ഒ​ഴി​ഞ്ഞു​പോ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ദു​രി​ത​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി, വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ഉ​ത്ത​ര മേ​ഖ​ല ഡി​ഐ​ജി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി സ​ജ്ന പ​റ​ഞ്ഞു. സ​ഹോ​ദ​രി റം​സീ​ന, അ​യ​ൽ​വാ​സി സ​മീ​റ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.