വ​ന​ത്തി​ലെ തേ​ക്കു​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ൽ: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണ കാ​ലാ​വ​ധി നീ​ട്ടി
Tuesday, December 10, 2019 11:59 PM IST
ക​ൽ​പ്പ​റ്റ:​ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ക്കി​യ കാ​ട് സ്വാഭാവിക വ​ന​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കാന്‌ രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക്കു അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി 15 വ​രെ നീ​ട്ടി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. സം​സ്ഥാ​ന​ത്തി​നു ത​ടി ഇ​റ​ക്കു​മ​തി​യി​ലു​ടെ ഉ​ണ്ടാ​കു​ന്ന ചെ​ല​വ്, മു​റി​ച്ചു​വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും മ​റ്റു​മു​ള്ള തേ​ക്ക് പ്ലാ​ന്‍റേഷ​നു​ക​ളു​ടെ വി​സ്തീ​ർ​ണം, പ്ലാേ​ൻ​ഷ​നു​ക​ൾ സ്വാ​ഭാ​വി​ക വ​ന​മാ​ക്കി​യാ​ലു​ണ്ടാ​കു​ന്ന ഗു​ണം എ​ന്നി​വ പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് ചെ​യ്യാനാ​ണ് സ​ർ​ക്കാ​ർ വി​ദ​ഗ്ധ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി മേ​യി​ൽ രൂ​പീ​ക​രി​ച്ച​ത്.
വ​യ​നാ​ട്, പ​റ​ന്പി​ക്കു​ളം, അ​ഗ​സ്ത്യ​വ​നം, പെ​രി​യാ​ർ, ത​ട്ടേ​ക്കാ​ട്, ആ​ന​മു​ടി, പാ​ന്പാ​ടും​ചോ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മി​തി ഇ​തി​ന​കം പ​ഠ​നം ന​ട​ത്തി. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം മ​റ്റി​ട​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണ​ത്തി​നു കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച​ത്.

സാ​ന്പ​ത്തി​ക താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി വ​ന​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ തേ​ക്ക്, യൂ​ക്കാ​ലി​പ്റ്റ്സ്, കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി സ്വാ​ഭാ​വി​ക വ​ന​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വ​ൻ​തോ​തി​ൽ ജ​ലം ഉൗ​റ്റു​ന്ന ഇ​നം വൃ​ക്ഷ​ങ്ങ​ൾ വ​ന​ത്തി​ൽ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന​തി​നെ​തി​രേ ജ​നീ​കീ​യ കൂ​ട്ടാ​യ്മ​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു. വ​ര​ൾ​ച്ച​യും മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷ​വും വ​ർ​ധി​ച്ച​തി​നു പ്ര​ധാ​ന കാ​ര​ണം വ​ന​ത്തി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ണെ​ന്നു പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ക​യു​ണ്ടാ​യി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സ​മി​തി​ക്കു രൂ​പം ന​ൽ​കി​യ​ത്.

നൈ​സ​ർ​ഗി​ക​വ​നം ന​ശി​പ്പി​ച്ച് വി​ള​ത്തോ​ട്ട​ങ്ങ​ളാ​ക്കി​യ​തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​യ​നാ​ട്. ജി​ല്ല​യി​ൽ സൗ​ത്ത് വ​യ​നാ​ട്, നോ​ർ​ത്ത് വ​യ​നാ​ട്, വൈ​ൽ​ഡ് ലൈ​ഫ് വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി 200 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം തേ​ക്ക്, യൂ​ക്കാ​ലി​പ്റ്റ്സ്, കാ​റ്റാ​ടി തോ​ട്ട​ങ്ങ​ളു​ണ്ട്. 344.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ മാ​ത്രം 101.48 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ണ്.

പ​രി​സ്ഥി​തി​ക്ക് ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പി​ക്കു​ന്ന ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ൾ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​നു ആ​ക്കം​കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ മു​ഖ്യ​മാ​ണെ​ന്നു പ​രി​സ്ഥി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. തേ​ക്ക് ഏ​ക​വി​ള​യാ​യി കൃ​ഷി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് മ​റ്റി​നം മ​ര​ങ്ങ​ളും അ​ടി​ക്കാ​ടും വ​ള​രി​ല്ല.

വ​ൻ​തോ​തി​ൽ ജ​ലം വ​ലി​ക്കു​ന്ന തേ​ക്കു​ക​ൾ വ​ന​ത്തി​ൽ അ​രു​വി​ക​ൾ വ​റ്റു​ന്ന​തി​നും ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. വ​ന​ത്തി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വ​ന്യ​ജീ​വി ശ​ല്യം ഏ​റ്റ​വും രൂ​ക്ഷം. തേ​ക്കും യൂ​ക്കാ​ലി​യും കാ​റ്റാ​ടി​യും ന​ട്ടു​വ​ള​ർ​ത്തു​ന്ന വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​ക്കാ​ട് വ​ള​രാ​ത്ത​തും ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റു​ന്ന​തു​മാ​ണ് കാ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ വ​ർ​ധി​ച്ച വ​ന്യ​ജീ​വി​ശ​ല്യ​ത്തി​നു മു​ഖ്യ​കാ​ര​ണം.

ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ൽ ചെ​റി​യ തോ​തി​ലു​ള്ള തേ​ക്കു​തോ​ട്ട​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ക​പ്പ​ൽ, റെ​യി​ൽ​വേ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര തേ​ക്കു വ​ന​ത്തി​ൽ​നി​ന്നു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്. ബ്രീ​ട്ടീ​ഷ്വാ​ഴ്ച അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം അ​ധി​കാ​ര​ത്തി​ൽ വ​ന്ന ജ​ന​കീ​യ സ​ർ​ക്കാ​രു​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​നു ഏ​ക്ക​ർ സ്വാ​ഭാ​വി​ക​വ​നം തേ​ക്ക്, യൂ​ക്കാ​ലി​പ്റ്റ്സ് തോ​ട്ട​ങ്ങ​ളാ​ക്കി.

ഇ​പ്പോ​ൾ ഏ​ക​ദേ​ശം അ​ര ല​ക്ഷം ഏ​ക്ക​ർ തേ​ക്കു​തോ​ട്ട​മാ​ണ് കേ​ര​ള​ത്തി​ലാ​കെ ഉള്ളത്. ഇ​തി​ൽ 30,000 ഏ​ക്ക​റും വ​യ​നാ​ട്ടി​ലാ​ണ്. ജി​ല്ല​യി​ലെ വ​ന​വി​സ്തൃ​തി​യു​ടെ മൂ​ന്നി​ലൊ​ന്നാ​ളം വ​രു​മി​ത്. നൈ​സ​ർ​ഗി​ക വ​നം ന​ശി​പ്പി​ച്ച് തേ​ക്കു​തോ​ട്ട​ങ്ങ​ളാ​ക്കി​യ​തി​ന്‍റെ സ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​വും സാ​ന്പ​ത്തി​ക ന​ഷ്ട​വും ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര ഭീ​മ​മാ​ണെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ പ​റ​ഞ്ഞു.

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നു കേ​ന്ദ്ര വ​ന നി​യ​മ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തേ​ണ്ട​തു​ണ്ട്. സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര വ​ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ശി​പാ​ർ​ശ ചെ​യ്യാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി.