ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച് തോ​മ​സ് പ​ള്ളി​ത്താ​ഴ​ത്ത്
Tuesday, December 10, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: മ​ധ്യ​വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യു​ള്ള ദീ​ർ​ഘ​ദൂ​ര ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വു​തെ​ളി​യി​ച്ച് മാ​ന​ന്ത​വാ​ടി പ​ള്ളി​ത്താ​ഴ​ത്ത് തോ​മ​സ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 31 മെ​ഡ​ലു​ക​ളാ​ണ് തോ​മ​സ് ഓ​ടി​യെ​ടു​ത്ത​ത്. ഡി​സം​ബ​ർ ഒ​ന്നി​നു ന​ട​ന്ന കൊ​ച്ചി ഫു​ൾ മാ​ര​ത്ത​ണി​ൽ 55 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ​താ​ണ് ഒ​ടു​വി​ലു​ത്തെ നേ​ട്ടം. ഒ​ക്ടോ​ബ​ർ 13നു ​ന​ട​ന്ന ബം​ഗ​ളൂ​ർ ഫു​ൾ മാ​ര​ത്ത​ണി​ൽ വെ​ങ്ക​ലം, ന​വം​ബ​ർ മൂ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന ഹാ​ഫ് മാ​ര​ത്ത​ണി​ൽ വെ​ള്ളി, അ​തേ​മാ​സം 17നു ​ഗോ​വ​യി​ൽ ന​ട​ന്ന ഗോ​വ റി​വ​ർ മാ​ര​ത്ത​ണി​ൽ സ്വ​ർ​ണം എ​ന്നി​വ​യാ​ണ് 58കാ​ര​നാ​യ തോ​മ​സി​ന്‍റെ സ​മീ​പ​കാ​ല​ത്തെ മ​റ്റു മെ​ഡ​ൽ നേ​ട്ട​ങ്ങ​ൾ.