മ​ദ്യം ക​ഴി​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, December 9, 2019 12:16 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: മ​ദ്യം ക​ഴി​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു പേ​ർ പി​ടി​യി​ൽ. കാ​വും​മ​ന്ദം സ്വ​ദേ​ശി ഷി​ജു (41), മൈ​ത്രി​ന​ഗ​ർ കോ​ള​നി​യി​ലെ സു​ന്ദ​ര​ൻ(40), അ​ജീ​ഷ്(38) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മാ​ന​ന്ത​വാ​ടി​യി​ൽ പ​രി​ച​യ​പ്പെ​ട്ട വാ​ളാ​ട് വ​ള്ളി​കാ​വു​ങ്ക​ൽ ലി​ജോ​യെ മൈ​ത്രി​ന​ഗ​ർ കോ​ള​നി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ മ​ദ്യം​ക​ഴി​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഈ ​മാ​സം ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.
ര​ണ്ടു​പ​വ​ന്‍റെ മാ​ല,അ​ര​പ്പ​വ​ന്‍റെ മോ​തി​രം എ​ന്നി​വ​യ്ക്കു പു​റ​മേ പ​ഴ്സും അ​പ​ഹ​രി​ച്ച​താ​യി ലി​ജോ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​സ്എ​ച്ച്ഒ പി. ​പ്ര​കാ​ശ​ൻ, എ​സ്ഐ. ഡി. ​രാ​ജ​ൻ, എ​എ​സ്ഐ ഇ.​കെ. അ​ബൂ​ബ​ക്ക​ർ, സി​പി​ഒ​മാ​രാ​യ പ്ര​ഭീ​ഷ്, വി​നോ​ദ് എ​ന്ന​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.