റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ രോ​ഷ​ത്തി​ൽ ഉ​ട​ലാ​ഴം നാ​യ​ക​ൻ
Monday, December 9, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ രോ​ഷ​ത്തി​ൽ ച​ല​ച്ചി​ത്ര താ​രം. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഉ​ട​ലാ​ഴം എ​ന്ന സി​നി​മ​യി​ലെ നാ​യ​ക​ൻ മ​ണി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് റേ​ഷ​ൻ​കാ​ർ​ഡ് ഇ​ല്ലാ​ത്ത​ത്. ഉ​ട​ലാ​ഴ​ം സിനിമയിലെ അ​ഭി​ന​യ മി​ക​വി​നു അ​ഭി​ന​ന്ദി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കു മു​ന്നി​ലാ​ണ് റേ​ഷ​ൻ​കാ​ർ​ഡ് ഇ​ല്ലാ​ത്ത​തി​ലെ രോ​ഷം മ​ണി പ്ര​ക​ട​മാ​ക്കി​യ​ത്. ബ​ത്തേ​രി ചെ​ത​ല​യം പൂ​വ​ഞ്ചി കോ​ള​നി​യി​ലാ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള മ​ണി​യു​ടെ വീ​ട്. കോ​ള​നി​യി​ൽ റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത വേ​റെ​യും കു​ടും​ബ​ങ്ങ​ളു​ണ്ട്. പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ചി​ല്ലെ​ന്നു മ​ണി പ​റ​ഞ്ഞു. റോ​ഡും വീ​ടും ഉ​ണ്ട​ങ്കി​ലും റേ​ഷ​ൻ​കാ​ർ​ഡി​ല്ലാ​ത്ത​തി​നാ​ൽ അ​രി പു​റ​മേ​നി​ന്നു വാ​ങ്ങ​ണം. മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​ണ് മ​ണി. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഫോ​ട്ടോ​ഗ്രാ​ഫ​റി​ലെ അ​ഭി​ന​യ​മാ​ണ് മ​ണി​ക്കു അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്. പിന്നീട് സി​നി​മ​യി​ൽ കാ​ര്യ​മാ​യ അ​വ​സ​രം ല​ഭി​ക്കാ​തെ കൂ​ലി​പ്പ​ണി​ക്കു​പോ​കാ​ൻ മ​ണി നി​ർ​ബ​ന്ധി​ത​നാ​യി.
ക​ർ​ണാ​ട​യി​ലെ പ​ണി​യി​ട​ത്തി​ൽ​നി​ന്നാ​ണ് മ​ണി ഉ​ട​ലാ​ഴ​ത്തി​ൽ നാ​യ​ക​വേ​ഷം ചെ​യ്യാ​നെ​ത്തി​യ​ത്. പൂ​വ​ഞ്ചി കോ​ള​നി​യി​ലെ രാ​ജു-​ന​ഞ്ചി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​ണി. ഭാ​ര്യ പ​വി​ഴ​വും മ​നീ​ഷ, അ​ന​ഘ, മീ​നു​ക്കു​ട്ടി എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.