സാ​യു​ധ സേ​ന പ​താ​ക ദി​നാ​ച​ര​ണം
Monday, December 9, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: സാ​യു​ധ​സേ​ന പ​താ​ക​ദി​നാ​ച​ര​ണം ക​ള​ക്ട​റേ​റ്റി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ ധീ​ര​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് സൈ​നി​ക​രു​ടെ സേ​വ​നം മ​ഹ​ത്ത​ര​മാ​ണെ​ന്നും സാ​യു​ധ​സേ​ന പ​താ​ക നി​ധി​യി​ലേ​ക്ക് എ​ല്ലാ​വ​രും ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​താ​ക നി​ധി​യി​ലേ​ക്ക് ആ​ദ്യ സം​ഭാ​വ​ന​യും എം​പി ന​ൽ​കി. എ​ൻ​സി​സി കേ​ഡ​റ്റു​ക​ളി​ൽ നി​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​താ​ക ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ എ​സ്. സു​ജി​ത, ആ​ർ​ടി​ഒ എം.​പി. ജ​യിം​സ്, കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് മെ​ൻ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഏ​ബ്ര​ഹാം, വ​നി​താ​വിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, ഒ.​ജി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.