കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര​ദാ​ന​വും ന​ട​ത്തി
Monday, December 9, 2019 12:14 AM IST
പു​ൽ​പ്പ​ള്ളി:​ കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര​ദാ​ന​വും അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. എ​ഴു​ത്തു​കാ​ര​ൻ ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ​വ​ൻ​നാ​യ​രു​ടെ ഓ​ർ​യ്ക്കായി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം പാ​ര​ന്പ​ര്യ നെ​ൽ​വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​നു സ​മ്മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, കു​പ്പ​ത്തോ​ട് രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, വി.​എം. പൗ​ലോ​സ്, സോ​ജ​ൻ ജോ​സ​ഫ്, ടി. ​സ​ന്തോ​ഷ്, കെ. ​സി​ന്ധു, എം.​ബി. സു​ധീ​ന്ദ്ര​കു​മാ​ർ, പി.​സി. ചി​ത്ര , എം. ​ഗം​ഗാ​ധ​ര​ൻ, ബാ​ബു ന​ന്പു​ടാ​കം, ടി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.