റേ​ഷ​ൻ ക​ട​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കും: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Monday, December 9, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം എ​ന്ന ല​ക്ഷ്യം നി​റ​വേ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ.
തൊ​ണ്ട​ർ​നാ​ട് ചു​രു​ളി ആ​ദി​വാ​സി കോ​ള​നി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​രി​യും ഗോ​ത​ന്പും മാ​ത്ര​മ​ല്ല ആ​വ​ശ്യ​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളെ​ല്ലാം റേ​ഷ​ൻ​ക​ട വ​ഴി വി​ത​ര​ണം ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ​ബ​രി തേ​യി​ല​യും മ​റ്റും റേ​ഷ​ൻ ക​ട​വ​ഴി ന​ൽ​കു​ന്ന​ത്. റേ​ഷ​ൻ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ൻ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ളും പ​യ​ർ​വ​ർ​ഗ​ങ്ങ​ളും മ​ണ്ണെ​ണ്ണ​യു​മെ​ല്ലാം സ​ബ്സി​ഡി നി​ര​ക്കി​ലും അ​ല്ലാ​തെ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ണ്ണെ​ണ്ണ വി​ഹി​തം കു​റ​ച്ച​ത് ഗ്രാ​മീ​ണ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തും. അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും റേ​ഷ​ൻ ഉ​റ​പ്പാ​ക്കും. റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് കു​റ്റ​മ​റ്റ സം​വി​ധാ​ന​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ട​ത്ത​ട്ടു​കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​ത് ഈ ​മേ​ഖ​ല​യ്ക്ക് ഗു​ണ​മാ​യി. അ​ർ​ഹ​ത​യു​ള്ള ആ​ർ​ക്കെ​ങ്കി​ലും റേ​ഷ​ൻ കി​ട്ടു​ന്നി​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. തു​ക ഇ​വ​രി​ൽ നി​ന്നു ഈ​ടാ​ക്കി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് റേ​ഷ​ൻ ബ​ത്ത ന​ൽ​കം. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ദാ​ല​ത്ത് ന​ട​ത്തി ഉ​റ​പ്പാ​ക്ക​ണം. ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് റേ​ഷ​ൻ എ​ത്തി​ക്കു​ന്ന സം​വി​ധാ​നം ഇ​തി​ന​കം ശ്ര​ദ്ധ നേ​ടി​യ​താ​ണ്. പ​രാ​തി ര​ഹി​ത​മാ​യി പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണം. സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഇ​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തും. ക​ന്പ്യൂ​ട്ട​ർ​വ​ത്ക​രി​ച്ച​തോ​ടെ റേ​ഷ​ൻ വി​ത​ര​ണ സം​വി​ധാ​നം സു​താ​ര്യ​മാ​യെ​ന്നും മ​ന്ത്രി തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. കോ​ള​നി​യി​ലെ കൗ​ണ്ട​ൻ ആ​നോ​ത്തും അ​വ്വ ആ​നോ​ത്തും മ​ന്ത്രി​യി​ൽ നി​ന്നും റേ​ഷ​ൻ കി​റ്റ് ഏ​റ്റു​വാ​ങ്ങി.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബൂ, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലോ​മി ഫ്രാ​ൻ​സി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്രീ​ത രാ​മ​ൻ, നോ​ർ​ത്ത വ​യ​നാ​ട് ഡി​എ​ഫ്ഒ ര​മേ​ഷ് കൃ​ഷ്ണ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി. ​ഉ​സ്മാ​ൻ, ടി​ഡി​ഒ ജി. ​പ്ര​മോ​ദ്, ആ​ർ. സു​നി​ല, കെ.​വി. പ്ര​ഭാ​ക​ര​ൻ, ഉൗ​രു മൂ​പ്പ​ൻ ച​ന്തു ചു​രു​ളി, വി​ജ​യ​ൻ ചെ​റു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.