വി​ദ്യാ​ർ​ഥി​ക​ളെ രാ​ഹു​ൽ​ഗാ​ന്ധി അ​നു​മോ​ദി​ച്ചു
Monday, December 9, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യ​ക്തി​ഗ​ത പോ​യി​ന്‍റ് നേ​ടി​യ കാ​ക്ക​വ​യ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി അ​നു​ശ്രീ​യെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മാ​പ്പി​ള​പ്പാ​ട്ടി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ ഇ​തേ വി​ദ്യാ​ല​യ​ത്തി​ലെ അ​ഖി​ൻ മാ​ലി​ക്കി​നെ​യും രാ​ഹു​ൽ ഗാ​ന്ധി എം​പി ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. എം​പി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചു കേ​ര​ള സം​ഗീ​ത ക​ലാ​ക്ഷേ​ത്ര​ത്തി​ലെ അ​ധ്യാ​പി​ക റോ​സ് ഹാ​ൻ​സി​നൊ​പ്പ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഗ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​യ​ത്.

ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഗ​സ​ൽ ഉ​റു​ദു, ക​ഥ​ക​ളി​സം​ഗീ​തം, ല​ളി​ത​ഗാ​നം, ഒ​പ്പ​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ അ​നു​ശ്രീ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.

കൊ​ള​വ​യ​ൽ പ്ര​തി​ഭ ഗ്ര​ന്ഥാ​ല​യ​ത്തി​ലെ ലൈ​ബ്രേ​റി​യ​ൻ സാ​ജി​ത​യു​ടെ​യൂം അ​നി​ൽ പ​ടി​ഞ്ഞി​റ്റി​ങ്ങ​ലി​ന്‍റെ​യും മ​ക​ളാ​ണ്. പ്ല​സ്ടു കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഖി​ൻ മാ​ലി​ക്. കാ​ക്ക​വ​യ​ലി​ലെ അ​ല​വി-​ഷാ​ഹി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.