രൂ​പ​ത​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ: പ്രതിഷേധിക്കുമെന്ന് വി​ശ്വാ​സ സം​ര​ക്ഷ​ണ വേ​ദി
Saturday, December 7, 2019 11:33 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രു സ​ന്യാ​സി​നി സ​മൂ​ഹ​വു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ൽ ബി​ഷ​പ് ഹൗ​സി​ന് മു​ന്പി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് പ​റ​യു​ന്ന​വ​ർ മ​റ്റ് ആ​രു​ടൊ​യോ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​തെ​ന്ന് വി​ശ്വാ​സ​സം​ര​ക്ഷ​ണ വേ​ദി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ഇം​ഗ്ല​ണ്ടി​ൽ പൗ​ര​ത്വ​മു​ള്ള ഒ​രു മു​ൻ സ​ന്യാ​സി​നി​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​സീ​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് പ​ക​രം ബി​ഷ​പ് ഹൗ​സി​നെ ല​ക്ഷ്യ​മാ​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ സ​ത്യ​ഗ്ര​ഹ​ത്തി​ൽ നി​ന്ന് പിന്മാ​റ​ണം. ഇ​ല്ലെ​ങ്കി​ൽ സ​ത്യ​വാ​സ്ഥ ജ​ന​ങ്ങ​ളോ​ട് തു​റ​ന്ന് പ​റ​ഞ്ഞ് ശ​ക്തി​യാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​സി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സാ​ലു എ​ബ്ര​ഹാം, ജോ​സ് പു​ന്ന​ക്കു​ഴി, കെ.​കെ. ജേ​ക്ക​ബ്, ലോ​റ​ൻ​സ് ക​ല്ലോ​ടി, ഷാ​ജ​ൻ മ​ണി​മ​ല, ഗ്രേ​സി ചി​റ്റി​ല​പ്പ​ള്ളി, കെ.​പി. ജോ​യി, എ​ബി​ൻ മു​ട്ട​പ്പ​ള്ളി, വി​ജി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.