കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കു സ്വീ​ക​ര​ണം
Saturday, December 7, 2019 11:33 PM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10നു ​രാ​വി​ലെ 10നു ​ഹോ​ട്ട​ൽ അ​ഫാ​സ് ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​മെ​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​സി. ജ​യ​ൻ, ട്ര​ഷ​റ​ർ ഖാ​ജ ഹു​സൈ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ 100ല​ധി​കം ആ​ളു​ക​ൾ ലൈ​സ​ൻ​സി​ല്ലാ​തെ കാ​റ്റ​റിം​ഗ് സേ​വ​നം ന​ൽ​കു​ന്നു​ണ്ട്. ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തി​നു എ​ല്ലാ സ​ഹാ​യ​വും അ​സോ​സി​യേ​ഷ​ൻ ന​ൽ​കും. 2020 മാ​ർ​ച്ചി​നു​ശേ​ഷം ലൈ​സ​ൻ​സ് ഇ​ല്ലാ​തെ കാ​റ്റ​റിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഭ​ക്ഷ്യ​സു​ര​ക്ഷ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.