ജോലിക്ക് കൂലിയില്ല: ഇടപെടലുമായി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, December 7, 2019 11:33 PM IST
ക​ൽ​പ്പ​റ്റ: ജോ​ലി ചെ​യ്ത കാ​ല​ത്തെ വേ​ത​നം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ല​ഭി​ക്കേ​ണ്ട വേ​ത​നം കു​ടി​ശി​ക സ​ഹി​തം ല​ഭ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. വ​യ​നാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ മു​ണ്ടേ​രി സ്വ​ദേ​ശി കെ.​പി. വി​ജ​യ​കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ൻ ത​ന്‍റെ നി​യ​മ​ന ഉ​ത്ത​ര​വും മ​റ്റ് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് ശ​ന്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​നു​ള്ള നി​ർ​ദ്ദേ​ശം ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജി​ല്ലാ​ലേ​ബ​ർ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി​ട്ടാ​ണ് പ​രാ​തി​ക്കാ​ര​ൻ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക​മ്മീ​ഷ​ൻ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വേ​ത​ന കു​ടി​ശി​ക ല​ഭി​ച്ച​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മ​ന ഉ​ത്ത​ര​വ് ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് ബ​ത്ത​ക​ൾ ന​ൽ​കു​മെ​ന്നും ക​ൽ​പ്പ​റ്റ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ സി​റ്റിം​ഗ് സ​മ​യ​ത്ത് ഹാ​ജ​രാ​യ പ​രാ​തി​ക്കാ​ര​ൻ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യാ​തൊ​രു സ​ന്ധി സം​ഭാ​ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ല.