മ​ദ്യ​ല​ഹ​രി​യി​ൽ വാ​ക്കേ​റ്റ​ത്തി​നി​ടെ ആ​ദി​വാ​സി വെ​ട്ടേ​റ്റു മ​രി​ച്ചു
Saturday, December 7, 2019 10:40 PM IST
ന​ട​വ​യ​ൽ: മ​ദ്യ​ല​ഹ​രി​യി​ൽ ആ​ദി​വാ​സി സ​ഹോ​ദ​ര·ാ​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ ഒ​രാ​ൾ വെ​ട്ടേ​റ്റു മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ന​ട​വ​യ​ൽ എ​ട​ലാ​ട്ട് പ​ണി​യ കോ​ള​നി​യി​ലെ വെ​ള്ളി​യു​ടെ മ​ക​ൻ മു​രു​ക​നാ​ണ്(40) മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ രാ​ജ​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​രു​ക​ന്‍റെ മ​റ്റൊ​രു സ​ഹോ​ദ​ര​ൻ കേ​ശ​വ​നെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ല്ലു​മെ​തി​ക്ക​ൽ ക​ഴി​ഞ്ഞ് മ​ദ്യ​പി​ച്ച് കോ​ള​നി​യി​ൽ എ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം കൊ​ല​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ മു​രു​ക​ൻ സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു.

കോ​ള​നി മു​റ്റ​ത്തു അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന രാ​ജ​നെ രാ​വി​ലെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മു​രു​ക​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു കോ​ഴി​ക്കോ​ട് മെ​ഡി ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു അ​യ​ച്ചു. കേ​ശ​വ​ൻ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.