ധ​ന​മ​ന്ത്രി ചോ​ദ്യ​ങ്ങ​ളി​ൽ ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്നു: രാ​ഹു​ൽ​ഗാ​ന്ധി എം​പി
Saturday, December 7, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്നു ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ​ഗാ​ന്ധി. ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി തീ​ർ​ത്തും അ​പ​ക​ട​ത്തി​ലാ​ണ്. ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ധ​ന​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല.
ഉ​ള്ളി​യു​ടെ വി​ല​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്പോ​ൾ ഉ​ള്ളി ക​ഴി​ക്കാ​റി​ല്ലെ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​യു​ന്ന​ത്. ക​ർ​ഷ​ക​രും യു​വ​ജ​ന​ങ്ങ​ളും വ​ൻ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. റി​യ​ൽ എ​സ്റ്റേ​റ്റ്, ഓ​ട്ടോ​മൊ​ബൈ​ൽ, ടെ​ലി​കോം മേ​ഖ​ല​ക​ൾ ത​ക​ർ​ന്നു​ക​ഴി​ഞ്ഞു.
നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി തു​ട​ങ്ങി​യ​വ കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കി​യ​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ഒ​ന്പ​ത് ശ​ത​മാ​ന​ത്തി​ൽ​നി​ന്നു നാ​ലു ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രി​ക്ക​യാ​ണ്. ജ​ന​ങ്ങ​ളെ കേ​ൾ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​കു​ന്നി​ല്ല.
ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൽ പ​ഠി​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു പ​ക​രം ജ​ന​ങ്ങ​ളി​ൽ പ​ക​യും വി​ദ്വോ​ഷ​വും വ​ള​ർ​ത്തു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അം​ഗീ​കാ​ര​വും രാ​ജ്യ​ത്തി​നു ന​ഷ്ട​മാ​കു​ക​യാ​ണെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു. മു​ഴു​വ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും രാ​ജ്യ​പു​രോ​ഗ​തി​ക്കാ​യി പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ് കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ് പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന​തി​നെ​ക്കു​റി​ച്ചു എം.​പി പ​രാ​മ​ർ​ശം ന​ട​ത്തി​യി​ല്ല.
നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ റ​സാ​ഖ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, നേ​താ​ക്ക​ളാ​യ കെ.​എ​ൽ. പൗ​ലോ​സ്, കെ.​സി. റോ​സ​ക്കു​ട്ടി, പി.​കെ. ജ​യ​ല​ക്ഷ്മി, പി.​പി. ആ​ലി, കെ.​കെ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം വൈ​ത്തി​രി​യി​ലെ​ത്തി​യ എം​പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ക്കി​ടി ന​വോ​ദ​യ വി​ദ്യ​ലാ​യം സ​ന്ദ​ർ​ശി​ച്ചു.