വ​യ​നാ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ മു​ഖ​ശ്രീ​യാ​യി കു​ടും​ബ​ശ്രീ
Saturday, December 7, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: ര​ണ്ട് പ്ര​ള​യം ത​ന്ന ആ​ഘാ​ത​ത്തി​ൽ​നി​ന്ന് വ​യ​നാ​ടി​നെ തി​രി​ച്ചു​പി​ടി​ക്കാ​ൻ കു​ടും​ബ​ശ്രീ​യി​ലൂ​ടെ സ​ർ​ക്കാ​റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. കു​ടും​ബ​ശ്രീ വ​ഴി സ​ർ​ക്കാ​ർ എ​ട്ട് കോ​ടി​യു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​മാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​ള​യ​ബാ​ധി​ത​രാ​യ കു​ടും​ബ​ശ്രീ കൃ​ഷി ഗ്രൂ​പ്പു​ക​ൾ​ക്ക് അ​വ​രു​ടെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ത്ത് വ​ളം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​വും ന​ഷ്ടം സം​ഭ​വി​ച്ച സം​രം​ഭ​ങ്ങ​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യും വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. കൂ​ടാ​തെ ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ൽ ആ​റ് കോ​ടി രൂ​പ​യു​ടെ സ്റ്റാ​ർ​ട്ട​പ്പ് വി​ല്ലേ​ജ് എ​ന്‍റ​ർ​പ്രെ​ണ​ർ​ഷി​പ്പ് പ്രോ​ഗ്രാം എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
പ​ദ്ധ​തി​യി​ലൂ​ടെ ബ്ലോ​ക്കി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള പി​ന്തു​ണ സ​ഹാ​യം ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബ​ഹു​മാ​ന​പ്പെ​ട്ട കേ​ര​ള സി​വി​ൽ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.