ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് താ​രം ഡാ​നി​യ ആ​ന്‍റ​ണി​യെ അ​നു​മോ​ദി​ച്ചു
Saturday, December 7, 2019 12:28 AM IST
ക​ണി​യാ​രം: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ബ​ഞ്ച് പ്ര​സ് വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ക​ണി​യാ​രം ഫാ.​ജി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഡാ​നി​യ ആ​ന്‍റ​ണി​യെ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ജി​ല്ല സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യാ​ണ് ഡാ​നി​യ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. സം​സ്ഥാ​ന ക​ലാ​കാ​യി​ക ശാ​സ്ത്ര​മേ​ള​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രേ​യും രാ​ജ്യ പു​ര​സ്കാ​ർ ജേ​താ​ക്ക​ളേ​യും അ​നു​മോ​ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ മു​ണ്ടോ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ്ര​ദീ​പ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​എ. മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കി​ഴ​ക്കേ​ൽ, പി.​ജെ. അ​ന്ന​ക്കു​ട്ടി, വി.​സി. ജോ​ണ്‍​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.