ബോ​ധ​വ​ത്ക​ര​ണ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തി
Saturday, December 7, 2019 12:28 AM IST
മു​ട്ടി​ൽ: അ​ന്താ​രാ​ഷ്ട്ര സ​ന്ന​ദ്ധ​സേ​വ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​നാ​ട് നെ​ഹ്റു യു​വ​കേ​ന്ദ്ര സ്വ​രാ​ജ് കേ​ര​ള​യു​ടേ​യും മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ന​ദ്ധ സേ​വ​ന​ത്തി​ൽ ഗാ​ന്ധി​യ​ൻ വീ​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഗോ​വ​യി​ലെ പീ​സ്ഫു​ൾ സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് സെ​ക്ര​ട്ട​റി കു​മാ​ർ ക​ലാ​ന​ന്ദ് മ​ണി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​പി. മു​ഹ​മ്മ​ദ് ഫ​രീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ൻ​വി ജി​ല്ലാ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​എ​സ്. ഹ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി നൗ​ഫ​ൽ മു​നീ​ർ, സ്വ​രാ​ജ് കേ​ര​ള ക​ണ്‍​വീ​ന​ർ എം.​പി. ച​ന്ദ്ര​ൻ, നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രാ​യ കെ.​എ. അ​ഭി​ജി​ത്ത്, സൂ​ര​ജ് റാം, ​ടി.​എ​സ്. സ​നി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.