സ​മ്മി​ശ്ര​ത്തോ​ട്ടം നി​ർ​മി​ക്കാ​ൻ നീ​ക്കം: തട​യി​ട്ട് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി
Saturday, December 7, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ഒ​ണ്ട​യ​ങ്ങാ​ടി​യി​ൽ നൈ​സ​ർ​ഗി​ക വ​ന​മാ​യി മാ​റി​യ പ​ഴ​യ പ്ലാ​ന്‍റേഷ​ൻ സ​മ്മി​ശ്ര​ത്തോ​ട്ട​മാ​ക്കാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​നു ത​ട​യി​ട്ട് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി. വ​ന​ത്തി​ൽ മ​നു​ഷ്യ ഇ​ട​പെ​ൽ ഉ​ണ്ടാ​ക​രു​തെ​ന്നും ത​ത്സ്ഥി​തി തു​ട​ര​ണ​മെ​ന്നും സ​മി​തി ഉ​ത്ത​ര​വാ​യി.
ഒ​ണ്ട​യ​ങ്ങാ​ടി​യി​ലെ പ​രാ​ജ​യ​പ്പെ​ട്ട പ്ലാ​ന്േ‍​റ​ഷ​ൻ ഏ​ക​വി​ള​ത്തോ​ട്ട​മാ​ക്കാ​ൻ വ​നം വ​കു​പ്പ് പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി സ്വാ​ഭാ​വി​ക വ​ന​മാ​യി മാ​റി​യ പ്ര​ദേ​ശം അ​തേ​പ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്നു പ്ര​മേ​യം പാ​സാ​ക്കി. ഇ​തി​നെ ഭാ​ഗി​ക​മാ​യി അ​വ​ഗ​ണി​ച്ച വ​നം വ​കു​പ്പ് സ​മ്മി​ശ്ര തോ​ട്ടം പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മി​തി​യു​ടെ ഉ​ത്ത​ര​വ്.