പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Saturday, December 7, 2019 12:28 AM IST
പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നു ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി പ്ര​ത്യേ​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ചി​കി​ത്സ​യ്ക്കു ആ​ശ്ര​യി​ക്കു​ന്ന​താ​ണ് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം. രാ​ത്രി കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണം.
പു​തു​താ​യി നി​ർ​മി​ക്കു​ന്ന ബ്ലോ​ക്കി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വാ​ർ​ഡ്, ഫ്രീ​സ​ർ സൗ​ക​ര്യ​മു​ള്ള മോ​ർ​ച്ച​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. കു​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ എം​പി​യും എം​എ​ൽ​എ​യും ശ​ക്ത​മാ​യി ഇ​ട​പെ​ട​ണം.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ഡി​എം​ഒ ഡോ.​ആ​ർ. രേ​ണു​ക, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ മേ​ഴ്സി ബെ​ന്നി, ജ​യ​ന്തി രാ​ജ​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, കു​ര്യാ​ക്കോ​സ്, ശോ​ഭ​ന പ്ര​സാ​ദ്, സി​സി​ലി ചെ​റി​യാ​ൻ, ഇ.​കെ. മ​ണി, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ടി.​ജെ. ചാ​ക്കോ​ച്ച​ൻ, എം.​എ. വി​ശ്വ​പ്പ​ൻ, കെ.​എ. ഷു​ക്കു​ർ, സി.​പി. കു​ര്യാ​ക്കോ​സ്, കെ.​എ​സ്. സ്ക​റി​യ, സി.​പി. ജോ​യി​ക്കു​ട്ടി, സി.​കെ. സാ​ബു, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ല​ത, നി​ർ​മി​തി​കേ​ന്ദ്രം ജി​ല്ലാ മ​നേ​ജ​ർ സാ​ജി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.