മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മാ​ണം
Friday, December 6, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ ശു​ചി​ത്വ ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ 100 വീ​ടു​ക​ളി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മി​ക്കു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ഴ​വെ​ള്ള​സം​ഭ​ര​ണ​വും ഭൂ​ജ​ല പ​രി​പോ​ഷ​ണ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഭ​ര​ണി നി​ർ​മാ​ണം. 59,880 രൂ​പ​യാ​ണ് ഒ​രു സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ്. ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി എ​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ 10-ഉം ​ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ അ​ഞ്ചും ശ​ത​മാ​നം തു​ക ന​ൽ​ക​ണം. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഴ​കേ​ന്ദ്രം മാ​നേ​ജ​ർ പി.​ജെ. ജോ​ണി, എ​ക്സ്റ്റ​ൻ​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്. ലി​ല്ലി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.