മാ​ന​സി​ക​രോ​ഗ-​ല​ഹ​രി​വി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Friday, December 6, 2019 12:30 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​യി​ലെ മാ​ന​സി​ക​രോ​ഗ-​ല​ഹ​രി​വി​മോ​ച​ന ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം നാ​ളെ രാ​വി​ലെ 11നു ​രാ​ഹു​ൽ​ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​എം. ച​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സ, സി​സ്റ്റ​ർ ആ​നീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.
സ്റ്റേ​ഡി​യം റോ​ഡി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ടം. മാ​ന​സി​ക​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഒ​പി, ഐ​പി വി​ഭാ​ഗ​ങ്ങ​ൾ, ല​ഹ​രി വി​മോ​ച​ന ചി​കി​ത്സ, കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ർ, സൈ​ക്കോ തെ​റ​പ്പി സെ​ന്‍റ​ർ എ​ന്നി​വ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ.​സാ​ബു,എ​സ്എ​ച്ച് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഗ്രേ​സി മാ​ത്യു, അ​സം​പ്ഷ​ൻ ഫൊ​റോ​ന വി​കാ​രി ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബാ​ബു അ​ബ്ദു​റ​ഹ്മാ​ൻ, എ​ൽ​സി പൗ​ലോ​സ്, വ​നി​ത ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ കെ.​സി. റോ​സ​ക്കു​ട്ടി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ഡോ.​ഗോ​പാ​ല​ൻ, ഡോ.​എം.​ച​ന്ദ്ര​ൻ, ഡോ.​ജോ ടു​ട്ടു ജോ​ർ​ജ്, സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.