മ​ണ്ണി​നെ അ​റി​യാ​ൻ മൊ​ബൈ​ൽ ആ​പ്പ്
Friday, December 6, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: മ​ണ്ണി​ന്‍റെ പോ​ഷ​ക​നി​ല തി​രി​ച്ച​റി​യാ​നും വ​ളം ശി​പാ​ർ​ശ​യ്ക്കും ഇ​നി മൊ​ബൈ​ൽ ആ​പ്പ്. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഓ​ണ്‍ മ​ണ്ണ് എ​ന്നാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ പേ​ര്. ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ആ​പ്പ് തു​റ​ക്കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​വ് നി​ൽ​ക്കു​ന്ന സ്ഥ​ലം ജി​പി​എ​സ് ലൊ​ക്കേ​ഷ​ൻ വ​ഴി ബ​ന്ധ​പ്പെ​ടും. ആ​പ്പി​ൽ ഭൂ​മി​യു​ടെ പോ​ഷ​ക​നി​ല ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ മ​ണ്ണി​ലെ ഓ​രോ ഘ​ട​ക​ങ്ങ​ളും അ​വ​യു​ടെ അ​ള​വും ല​ഭി​ക്കും. വ​ളം സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ​ക​ൾ ജൈ​വ​വ​ളം, രാ​സ​വ​ളം എ​ന്ന് പ്ര​ത്യേ​കം വേ​ർ​തി​രി​ച്ച് ല​ഭ്യ​മാ​കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മ​ണ്ണു​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ആ​പ്പി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന.