അ​ൽ​ഫി​ദ​യും അ​ഭി​ന​വും ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്
Friday, December 6, 2019 12:21 AM IST
ക​ൽ​പ്പ​റ്റ:​തി​രു​വ​ന​ന്ത​പു​ര​ത്തു 27,28 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മൂ​ല​ങ്കാ​വ് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൽ​ഫി​ദ ഫാ​ത്തി​മ​യും ടി.​എ​ച്ച്. അ​ഭി​ന​വും അ​ർ​ഹ​ത നേ​ടി.
സം​സ്ഥാ​ന ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ൽ പ്രോ​ജ​ക്ട് അ​വ​ത​ര​ണ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​താ​ണ് ഇ​രു​വ​ർ​ക്കും ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ലേ​ക്കു അ​വ​സ​രം ഒ​രു​ക്കി​യ​ത്.
അ​ധി​നി​വേ​ശ സ​സ്യ​മാ​യ മ​ഞ്ഞ​ക്കൊ​ന്ന​യു​ടെ നി​യ​ന്ത്ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ കെ​മി​സ്ട്രി അ​ധ്യാ​പി​ക ഷാ​ജി​ത​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്രോജ​ക്ട് ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച​ത്.
വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ലും സ്റ്റാ​ഫ് കൗ​ണ്‍​സി​ലും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.