വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Friday, December 6, 2019 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ:​ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​യ്യൂ​ന്നി​യി​ലെ 49കാ​ര​നാ​യ അ​ധ്യാ​പ​ക​നെ​യാ​ണ് ദേ​വാ​ല ഡി​വൈ​എ​സ്പി വി​ജ​യ് കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. നാ​ലു മാ​സം മു​ന്പാ​യി​രു​ന്നു പ​രാ​തി​ക്കു ആ​ധാ​ര​മാ​യ സം​ഭ​വം. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്.

ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം കി​ട്ടി​യി​ല്ല

ഗൂ​ഡ​ല്ലൂ​ർ: ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ കൃ​ഷി​നാ​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ഉൗ​ട്ടി, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, കു​ന്താ താ​ലൂ​ക്കു​ക​ളി​ലെ കൃ​ഷി​ക്കാ​ർ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​ത്ത​ത്. മ​ഴ​യി​ൽ ഈ ​താ​ലൂ​ക്കു​ക​ളി​ൽ 100 ഏ​ക്ക​റി​ല​ധി​കം കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം വൈ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.