ക​ള​ക്ട​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ എ​ത്തി​യി​ല്ല
Friday, December 6, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​രാ​ജ​നെ അ​പ​മാ​നി​ച്ച മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ എ​ത്തി​യി​ല്ല. ഇ​ന്ന​ലെ 12 നാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പോ​ഴ്സ​ണ്‍ വി.​ആ​ർ. പ്ര​വീ​ജ്, ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സൊ​ബ​സ്റ്റ്യ​ൻ, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, ജോ​ണി മ​റ്റ​ത്തി​ലാ​നി, വി.​കെ. ശ​ശി​ധ​ര​ൻ എ​ന്നി​വ​രെ ക​ള​ക്ട​ർ ഓ​ഫീ​സി​ലേ​ക്ക്് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച​ത്.
റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ള​ക്ട​ർ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മം ന​ട​ത്തി​യ​ത്. സ​ബ് ക​ള​ക്ട​ർ ത​നി​ക്ക് സ​മ​ൻ​സ് അ​യ​ച്ച് വ​രു​ത്തു​വാ​ൻ അ​ധി​കാ​ര​മു​ള്ള മാ​ന​ന്ത​വാ​ടി എ​എ​സ്പി ഓ​ഫീ​സി​ൽ യോ​ഗ​ത്തി​ന് പോ​യ​ത് തെ​റ്റാ​ണെ​ന്നും ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​രാ​ജ​നോ​ട് ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി​യ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണ​ന്നും വീ​ഴ്ച പ​റ്റി​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. സ​ബ് ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ എ​ത്താ​ത്ത​തി​നെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജും കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സൊ​ബ​സ്റ്റ്യ​നും വി​മ​ർ​ശി​ച്ചുസ​ബ് ക​ള​ക്ട​ർ​ക്ക് വീ​ഴ്ച്ച​പ​റ്റി​യെ​ന്ന പ​ത്ര​ക്കു​റി​പ്പ് ന​ൽ​കാ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​ല്ല.
ച​ർ​ച്ച സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​യും റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ​യും അ​റി​യി​ക്കാ​മെ​ന്നും പി​ന്നീ​ട് ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യോ​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.
ന​വം​ബ​ർ 29 ന് ​വ​ഴി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യു​വാ​ൻ എ​എ​സ്പി വി​ളി​ച്ച് ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് സ​ബ് ക​ള​ക്ട​ർ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​നെ അ​പ​മാ​നി​ച്ച​ത്.
ഒ​ന്പ​തി​ന് രാ​വി​ലെ 10 ന് ​ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ലേ​ക്ക് ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​രാ​ജ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​റെ വി​ളി​ച്ചു വ​രു​ത്തു​ന്ന​തി​നും ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.