പൊ​തു​പ​രീ​ക്ഷ​ക​ൾ ഒ​ന്നി​ച്ചു ന​ട​ത്തരുതെന്ന്
Friday, December 6, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: വ്യ​ത്യ​സ്ത പൊ​തു​പ​രീ​ക്ഷ​ക​ൾ ഒ​ന്നി​ച്ചു​ന​ട​ത്തി പൊ​തു​വി​ദ്യാ​ഭ്യ​സ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​പ​രീ​ക്ഷ​ക​ൾ ഒ​ന്നി​ച്ചു ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മ​ന്നു അ​പ്പ​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​വി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക നേ​താ​ക്ക​ളാ​യ സു​രേ​ഷ് ബാ​ബു വാ​ള​ൽ, പി.​പി. മു​ഹ​മ്മ​ദ്, ടി.​ജി. സ​ജി, പി.​ജി. ദി​നേ​ശ്കു​മാ​ർ, ടി. ​മ​ർ​ഫി​ൻ, ഫ്രാ​ൻ​സി​സ്, കെ. ​ക​രീം, പി.​കെ. വാ​സു, എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.