കേ​ര​ളോ​ത്സ​വം ഇ​ന്നു മു​ത​ൽ
Saturday, November 23, 2019 12:45 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​കും. രാ​വി​ലെ എ​ട്ടി​നു എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തോ​ടെ​യാ​ണ് തു​ട​ക്ക​മാ​വു​ക. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സം​ബ​ർ ഒ​ന്നി​നു സ​മാ​പ​ന​മാ​കും.

ഭൂ​മി​ക്കാ​യി ഒ​റ്റ​യാ​ൾ സ​മ​രം

ഗൂ​ഡ​ല്ലൂ​ർ: സ്വ​ന്തം ഭൂ​മി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ൽ ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ലം മ​ക്ക​ൾ ഇ​യ​ക്കം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്വാ​ദി​ഖ് ബാ​ബു സ​മ​രം ന​ട​ത്തി. ഗൂ​ഡ​ല്ലൂ​ർ മാ​ർ​ത്തോ​മ്മാ ന​ഗ​റി​ലെ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത്ത് സെ​ന്‍റ് ഭൂ​മി ടി​എ​ൻ​പി​പി​എ​ഫ് ആ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.