നേ​തൃ സം​ഗ​മം ന​ട​ത്തി
Saturday, November 23, 2019 12:45 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'കു​തി​പ്പ് 2019' നേ​തൃ സം​ഗ​മം ന​ട​ത്തി. മു​ഴു​വ​ന്‍ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് തൊ​ഴി​ലാ​ളി​ക​ളെ​യും ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​താ​യി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. സ്‌​ക​റി​യ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നും വ​ര്‍​ധി​പ്പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് സം​ഗ​മം ന​ട​ത്തി​യ​ത്.
ക്ഷേ​മ​നി​ധി വി​ഹി​തം അ​ട​‍യ്ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ പി.​കെ. പ്ര​സ​ന്ന, എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ബി​നീ​ഷ് ജോ​സ്, ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ലോ​റി ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എം. അ​ഹ​മ്മ​ദി​നെ ആ​ദ​രി​ച്ചു.

കു​ര​ങ്ങു​ക​ളെ കൂ​ട് വ​ച്ച് പി​ടി​കൂ​ടി

ഊ​ട്ടി: മ​ഞ്ചൂ​രി​ല്‍ ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ വ​നം​വ​കു​പ്പ് കൂ​ട് വ​ച്ച് പി​ടി​കൂ​ടി. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യില്‍ കു​ന്താ റേ​ഞ്ച​ര്‍ ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് 35 കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി പെ​രു​മ്പ​ള്ളം വ​ന​ത്തി​ല്‍​വി​ട്ട​ത്.