സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി
Saturday, November 23, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: ക്ലാ​സ് മു​റി​യി​ൽ പാ​ന്പ് ക​ടി​യേ​റ്റ് ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര ച​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ വീ​ടും സം​ഭ​വ​മു​ണ്ടാ​യ സ്കൂ​ളും ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​രാ​ജ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണം: പി.​കെ. ജ​യ​ല​ക്ഷ്മി

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി ഷ​ഹ​ല ഷെ​റി​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ജ​യ​ല​ക്ഷ്മി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.