മൂ​പ്പൈ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ട​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Saturday, November 23, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പാ​ടി​വ​യ​ലി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അവസാന ഘട്ടത്തിൽ. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ 1.60 കോ​ടി രൂ​പ ചെ​ല​വി​ൽ കേ​ര​ള സ്റ്റേ​റ്റ് കോ​സ്റ്റ​ൽ ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ്, സീ​നി​യ​ർ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എ. ​ഗി​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി. നേ​ര​ത്തേ നി​ശ്ച​യി​ച്ച പ്ര​കാ​രം 2020 ജ​നു​വ​രി മാ​സ​ത്തോ​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഡി​പി​എം ക​രാ​റു​കാ​ര​ന് നി​ർ​ദേ​ശം ന​ൽ​കി.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം ദൗ​ത്യം മൂ​ന്നാം ഘ​ട്ട​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന ആ​തു​രാ​ല​യ​മാ​ണ് മൂ​പ്പൈ​നാ​ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ര​ണ്ടു നി​ല​ക​ളി​ലാ​യി 16,140 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ലാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ൽ വ​ടു​വ​ൻ​ചാ​ൽ-​ഉൗ​ട്ടി റോ​ഡി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് മൂ​പ്പൈ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.