ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ്റാ​ച്ച് ചെ​യ്തു
Saturday, November 23, 2019 12:43 AM IST
കാട്ടിക്കുളം: അ​ന്ത​രി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ൻ ജു​ബ​ർ​ട്ട് വാ​ൻ ഇം​ഗ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ തൃ​ശി​ലേ​രി വി​ല്ലേ​ജി​ലു​ള്ള കാ​ട്ടി​ക്കു​ളം ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ്റാ​ച്ച് ചെ​യ്തു. വാ​ൻ ഇം​ഗ​നി​ൽ​നി​ന്നു വ​ള​ർ​ത്തു​പു​ത്ര​ൻ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന മൈ​സൂ​രു സ്വ​ദേ​ശി മൈ​ക്കി​ൾ ഫ്ളോ​യി​ഡ് ഈ​ശ്വ​ർ ത​ട്ടി​യെ​ടു​ത്ത മ​റ്റു സ്വ​ത്തു​ക്ക​ൾ​ക്കൊ​പ്പാ​ണ് 211 ഏ​ക്ക​ർ വ​രു​ന്ന ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റും അ​റ്റാ​ച്ച് ചെ​യ്ത​ത്. വാ​ൻ ഇം​ഗ​ൻ മൈ​സൂ​രു​വി​ൽ രാ​ജ​ഭ​ര​ണ​കാ​ല​ത്തു സ​ന്പാ​ദി​ച്ച​താ​ണ് സ്വ​ത്തു​ക്ക​ൾ. ഏ​ക​ദേ​ശം 117 കോ​ടി രൂ​പ​യാ​ണ് മൂ​ല്യം.

വാ​ൻ ഇം​ഗ​നും സ​ഹോ​ദ​ര​ങ്ങ​ളാ​യ ഒ​ലി​വ​ർ ഫി​നെ​സ് മോ​റി​സ്, ജോ​ണ്‍ ഡെ ​വെ​റ്റ് ഇം​ഗ​ൻ എ​ന്നി​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ്. ഇ​തി​ൽ മോ​റി​സ് ഓ​ഹ​രി മ​റ്റു ര​ണ്ടു പേ​ർ​ക്കു​മാ​യി കൈ​മാ​റി. ജോ​ണി​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് എ​സ്റ്റേ​റ ്റ് പൂ​ർ​ണ​മാ​യും ജൂ​ബ​ർ​ട്ട് വാ​ൻ ഇം​ഗ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യ​ത്.

ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റി​ൽ 33.5 ഏ​ക്ക​ർ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ വാ​ൻ ഇം​ഗ​ൻ 2005ൽ ​കോ​ഴി​ക്കോ​ടു​ള്ള ലോ​ഡ് സ്റ്റാ​ർ ഹെ​ൽ​ത്ത് ആ​ൻ​ഡ് ടൂ​റി​സം ക​ന്പ​നി​ക്ക് വി​റ്റി​രു​ന്നു. ബാ​ക്കി ഭൂ​മി​യാ​ണ് അ​വ​കാ​ശി​ക​ളി​ല്ലാ​തെ 2013 മാ​ർ​ച്ചി​ൽ മ​രി​ച്ച വാ​ൻ ഇം​ഗ​ന്‍റെ ദ​ത്തു​പു​ത്ര​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മൈ​ക്കി​ൾ ഫ്ളോ​യി​ഡ് ഈ​ശ്വ​റി​ന്‍റെ കൈ​വ​ശ​ത്തി​ലാ​യ​ത്.

2006 ഫെ​ബ്രു​വ​രി ര​ണ്ടി​ന് മാ​ന​ന്ത​വാ​ടി സ​ബ്ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 267/2006 ന​ന്പ​ർ ദാ​നാ​ധാ​രം അ​നു​സ​രി​ച്ചാ​യി​രു​ന്നു ഇ​ത്. ഈ​ശ്വ​ർ വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റും മൈ​സൂ​രു​വി​ൽ വാ​ൻ ഇം​ഗ​നു​ണ്ടാ​യി​രു​ന്നു സ്വ​ത്തു​ക്ക​ളും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് തെ​ളി​യു​ക​യാ​യി​രു​ന്നു.

1964ലെ ​അ​ന്യം​നി​ൽ​പ്പും ക​ണ്ടു​കെ​ട്ട​ലും നി​യ​മം അ​നു​സ​രി​ച്ച് ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ച് 2018 ഏ​പ്രി​ലി​ൽ അ​ന്ന​ത്തെ വ​യ​നാ​ട് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഉ​ത്ത​ര​വാ​യി​രു​ന്നു. ഇ​തി​നെ​തി​രെ മൈ​ക്കി​ൾ ഫ്ളോ​യി​ഡ് ഈ​ശ്വ​റും വാ​ൻ ഇം​ഗ​ന്‍റെ കു​ടും​ബാം​ഗ​മെ​ന്ന് പ​റ​യു​ന്ന ബ്രി​ട്ടീ​ഷ് വ​നി​ത മെ​റ്റി​ൽ​ഡ റോ​സ്മ​ണ്ട് ഗി​ഫോ​ർ​ഡും ന​ട​ത്തി​യ വ്യ​വ​ഹാ​രം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

അ​വ​കാ​ശി​ക​ളി​ല്ലാ​തെ മ​രി​ക്കു​ന്ന വി​ദേ​ശ​പൗ​ര​ന്‍റെ സ്വ​ത്ത് രാ​ജ്യ​ത്തെ നി​യ​മം അ​നു​സ​രി​ച്ച് സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​ക​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് അ​ന്യം​നി​ൽ​പ്പ് വ​സ്തു​വാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​ർ 2013 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നു ജി​ല്ല ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ദി ​ജ​ന​റ​ൽ ക്ലോ​സ​സ് ആ​ക്ട്, ദി ​ഗാ​ർ​ഡി​യ​ൻ ആ​ൻ​ഡ് വാ​ർ​ഡ്സ് ആ​ക്ട്, ദി ​ട്രാ​ൻ​സ്ഫ​ർ ഓ​ഫ് പ്രോ​പ്പ​ർ​ട്ടി ആ​ക്ട്, ദി ​ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് ആ​ക്ട്, ദി ​ഇ​ന്ത്യ​ൻ എ​വി​ഡ​ൻ​സ് ആ​ക്ട്, റി​സ​ർ​വ് ബാ​ങ്ക് സ​ർ​ക്കു​ല​റു​ക​ൾ, ഇം​ഗ്ല​ണ്ടി​ലെ ദ​ത്തെ​ടു​പ്പു നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ച്ചാ​ണ് ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​കേ​ണ്ട​താ​ണെ​ന്നു ക​ള​ക്ട​ർ ക​ണ്ടെ​ത്തി​യ​ത്.

ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റ് പൂ​ർ​ണ​മാ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലാ​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്ന​തി​നി​ടെ​യാ​ണ് എ​ൻ​ഫോ​ഴ​സ്മൊ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ന​ട​പ​ടി. അ​റ്റാ​ച്ച് ചെ​യ്ത​തി​ൽ മൈ​സൂ​രു​വി​ൽ വാ​ൻ ഇം​ഗ​നു​ണ്ടാ​യി​രു​ന്ന വീ​ടും അ​തി​ലെ സാ​മ​ഗ്രി​ക​ളും ഉ​ൾ​പ്പെ​ടും.