300 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
Friday, November 22, 2019 12:38 AM IST
പു​ൽ​പ്പ​ള്ളി:​ച​ണ്ണോ​ത്തു​കൊ​ല്ലി ക്ഷീ​ര​സം​ഘ​ത്തി​നു സ​മീ​പം ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 300 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ അ​ജീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
എ​ട്ടു ബാ​ര​ലു​ക​ളി​ലാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വാ​ഷി​നും വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മൊ​പ്പം ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ച​ണ്ണോ​ത്തു​കൊ​ല്ലി സ്വ​ദേ​ശി ജോ​ണ്‍​സ​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണ് വീ​ട്. അ​ഞ്ചു വ​ർ​ഷ​മാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് ചാ​രാ​യ​വാ​റ്റി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​രെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.