വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെന്ന് എ​സ്പി
Friday, November 22, 2019 12:37 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ മേ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നീ​ല​ഗി​രി എ​സ്പി ശ​ശി​മോ​ഹ​ൻ അ​റി​യി​ച്ചു.
സ​ത്യ​മ​ല്ലാ​ത്ത വാ​ർ​ത്ത​ക​ൾ കൃ​ത്യ​മാ​യി അ​റി​യു​ന്ന​തി​ന് മു​ന്പ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ പ​ര​സ്പ​രം ഷെ​യ​ർ ചെ​യ്യ​രു​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ ന​ല്ല​തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
വാ​ർ​ത്ത​ക​ൾ പ​ല​തും സ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യു​ന്ന​തി​ന് മു​ന്പ് ത​ന്നെ അ​ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് പ​ല​രും ചെ​യ്യു​ന്ന​ത്.