ബാ​ണാ​സു​ര ഡാം ​മാ​നേ​ജ്‌​മെ​ന്‍റ്: ആ​ക‌്ഷ​ന്‍ പ്ലാ​ന്‍ അ​വ​ത​രി​പ്പി​ച്ചു
Friday, November 22, 2019 12:37 AM IST
ക​ല്‍​പ്പ​റ്റ: ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ന​ട​ത്തി​പ്പും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാം ​തു​റ​ക്കേ​ണ്ടി വ​ന്നാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും സം​ബ​ന്ധി​ച്ച ആ​ക‌്ഷ​ന്‍ പ്ലാ​ന്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ണാ​സു​ര ഡാ​മി​ന്‍റെ ഗുണദോഷ ബാധിതരുടെ യോ​ഗം ചേ​ര്‍​ന്നു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എപി​ജെ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​മൂ​ലം ഡാ​മു​ക​ളി​ലേ​ക്ക് അ​ധി​ക ജ​ലം എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള വെ​ള്ളം തു​റ​ന്ന് വി​ട​ല്‍, ഡാം ​ത​ക​ര്‍​ച്ച തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, ഓ​രോ വ​കു​പ്പു​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ചു​മ​ത​ല​ക​ള്‍ എ​ന്നി​വ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ടി വ​ന്നാ​ല്‍ വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ഓ​രോ​യി​ട​ത്തും എ​ത്ര ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത യു​ണ്ടെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളും പ​ങ്കു​വച്ചു.
ഡാ​മി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ മെ​യി​ന്‍റ​ന​ന്‍​സ് ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ളും ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
ഡാ​മു​ക​ളു​ടെ സു​ര​ക്ഷ​യും ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്റെ മാ​ര്‍​ഗ​രേ​ഖ​ക​ള​നു​സ​രി​ച്ചു​ള്ള ആ​ക‌്ഷ​ന്‍ പ്ലാ​നാ​ണ് യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. സി​ഡ​ബ്ല്യു​സി ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഡേ​വി​ഡ് ഗോ​ണ്‍​സാ​ല​സ്, കെ​എ​സ്ഇ​ബി ഡ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഗൗ​ര​വ് സി​ന്‍​ഹ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഡി​എം ത​ങ്ക​ച്ച​ന്‍ ആ​ന്‍റ​ണി, ഡി​ആ​ര്‍​ഐ​പി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ എ​സ്. സു​പ്രി​യ, എ​ന്‍​ഡി​ആ​ര്‍​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് ടി.​എം. ജി​തേ​ഷ്, ക​ല്‍​ക്ക​ത്ത ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ കെ. ​അ​ര​വി​ന്ദ്, ഐ​എ​സ്ആ​ര്‍​ഒ സ​യ​ന്‍റിസ്റ്റ് അ​മ​ന്‍​പ്രീ​ത് സിം​ഗ്, ഐ​എം​ഡി പ്ര​തി​നി​ധി ശം​ഭു ര​വീ​ന്ദ്ര​ന്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍. പ്രീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.