പാ​ന്പു​ക​ടി​യേ​റ്റു വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി
Friday, November 22, 2019 12:37 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ ക്ലാ​സ് മു​റി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ​്് മ​രി​ച്ച സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര വി​ടാ​ക്കു​ഴ​ക്ക​രി​ൽ ചേ​റാ​ട്ട് ​ജി​യാ​സ് ജ​മാ​ൽ സം​സ്ഥാ​ന ബാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. വി​ദ്യാ​ർ​ഥി​നി​ക്കു ക്ലാ​സ് മു​റി​യി​ൽ പാ​ന്പു​ക​ടി​യേ​ൽ​ക്കു​ന്ന​തി​നും ചി​കി​ത്സ വൈ​കു​ന്ന​തി​നും കാ​ര​ണ​ക്കാ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ.
വി​ദ്യാ​ർ​ഥി​നി​ക്കു അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കും

ക​ൽ​പ്പ​റ്റ:​ജ​നു​വ​രി എ​ട്ടി​ലെ ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. ര​ഘു​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ് ദ​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ. ​ഫൈ​സ​ൽ, ടി.​കെ. ശി​വ​ദാ​സ​ൻ, പി. ​വി. മ​നോ​ജ്കു​മാ​ർ, സീ​സ​ർ ജോ​സ്, പി.​ബി. ഭാ​നു​മോ​ൻ ഡോ.​കെ.​എ​സ്. സു​നി​ൽ, ഇ.​കെ. ബി​ജു​ജ​ൻ, പി.​ഡി. അ​നി​ത, സി.​ബി. ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ല​ക്കാ​ട്ട് ന​ട​ന്ന കെ​ജി​ഒ​എ സം​സ്ഥാ​ന ക​ലോ​ത്സ​വ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.