വ​യ​ലാ​ർ അ​നു​സ്മ​ര​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും നാ​ളെ
Friday, November 22, 2019 12:37 AM IST
ക​ൽ​പ്പ​റ്റ: സിം​ഗേ​ഴ്സ് ഗ്രൂ​പ്പ് വ​യ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’സ്വ​ർ​ണ​മ​രാ​ള​ങ്ങ​ൾ’ എ​ന്ന​പേ​രി​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചു​ണ്ടേ​ൽ ടൗ​ണി​ൽ നാ​ളെ വൈ​കി​ട്ട് 4.30 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ച​ല​ചി​ത്ര​താ​രം മാ​മു​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കുന്നേരം ഏ​ഴി​ന് സിം​ഗേ​ഴ്സ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത രാ​വ് ന​ട​ത്തും. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സിം​ഗേ​ഴ്സ് ഗ്രൂ​പ്പ് ര​ക്ഷാ​ധി​കാ​രി എ​ൻ.​ഒ. ദേ​വ​സി, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ. ​പ്ര​സാ​ദ്, ച​ല​ചി​ത്ര​താ​രം സ​ലാം ക​ൽ​പ്പ​റ്റ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ജ​നാ​ർ​ദ്ദ​ന​ൻ, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​സി. ഗോ​പി, സ​ഫി​യ, ഷൈ​നി ദേ​വ​സ്യ, കെ. ​തോ​മ​സ്, പി.​ടി. വ​ർ​ഗീ​സ്, കെ.​കെ. തോ​മ​സ്, കെ.​എം.​എ. സ​ലീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ. ​പ്ര​സാ​ദ്, എ​ൻ.​ഒ. ദേ​വ​സി, സിം​ഗേ​ഴ്സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് ന​ന്പ്യാ​ർ, സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് വൈ​ത്തി​രി, ട്ര​ഷ​റ​ർ വി​ക്രം ആ​ന​ന്ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.