പ്ര​തി​ഭ​കളെ ആദരിച്ചു
Friday, November 22, 2019 12:37 AM IST
കാ​വും​മ​ന്ദം: വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ പ്ര​തി​ഭ​ക​ളെ ത​രി​യോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ആ​ദ​രി​ച്ചു. ച​ട​ങ്ങ് ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ൻ​സി ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ’വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം’ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​വി​ധാ​യ​ക​ൻ നി​ർ​മ്മ​ൽ ബേ​ബി, ത​ബ​ലി​സ്റ്റ് കെ. ​ബാ​ല​ൻ, സം​സ്ഥാ​ന അ​ന്പെ​യ്ത്ത് പ​രി​ശീ​ല​ക​നാ​യി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്.
ത​രി​യോ​ട് എ​ന്ന ച​രി​ത്ര ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള മു​ഖ്യ​ധാ​രാ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട നി​ർ​മ്മ​ൽ വ​ർ​ഗ്ഗീ​സ്, വി​ദേ​ശ താ​ര​ങ്ങ​ള​ട​ക്കം സ​ഹ​ക​രി​ക്കു​ന്ന ത​രി​യോ​ട് ദ ​ലോ​സ്റ്റ് സി​റ്റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ്. നി​ര​വ​ധി ദേ​ശീ​യ അ​ന്പെ​യ്ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ കു​നി​യു​മ്മ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ഒ​ട്ടേ​റെ മി​ക​ച്ച അ​ന്പെ​യ്ത്ത് താ​ര​ങ്ങ​ളെ നാ​ടി​ന് സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന ടീം ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ സം​സ്ഥാ​ന റ​ഫ​റി പാ​ന​ൽ അം​ഗ​മാ​ണ്. ന​ല്ല ഒ​രു ക​ർ​ഷ​ക​നും കൂ​ടി​യാ​ണ് ഈ ​പ്ര​തി​ഭ. ത​ബ​ലി​സ്റ്റാ​യ കു​നി​യു​മ്മ​ൽ ബാ​ല​ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​ര​വ​ധി ശി​ഷ്യ​രു​ണ്ട്.
പ​ക്ഷാ​ഘാ​തം കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പൂ​ർ​ണ്ണ​മാ​യി അ​സു​ഖം ഭേ​ത​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ക​ഴി​യാ​വു​ന്ന രീ​തി​യി​ൽ ത​ന്‍റെ ക​ലാ അ​ഭി​രു​ചി പു​തു​ത​ല​മു​റ​യു​മാ​യി പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. റോ​സ്ലി​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​രം​കു​ളം, സി​നി അ​നീ​ഷ്, ലീ​ന ബാ​ബു, ശ​ശി​കു​മാ​ർ, എം.​പി.​കെ. ഗി​രീ​ഷ് കു​മാ​ർ, സി.​സി. ഷാ​ലി, പി.​കെ. ഷ​മീ​ന, എം.​എ. ലി​ല്ലി​ക്കു​ട്ടി, പി. ​കു​ഞ്ഞി​രാ​മ​ൻ, നി​ർ​മ്മ​ൽ വ​ർ​ഗ്ഗീ​സ്, കെ. ​ബാ​ല​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.