ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ൻ വൈ​കി
Friday, November 22, 2019 12:36 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 108 ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭി​ക്കാ​ൻ വൈ​കി രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ബ​ഹ​ളം വെ​ച്ചു. ചേ​ര​ങ്കോ​ട് ടാ​ൻ​ടി ഒ​ന്നാം ഡി​വി​ഷ​ൻ സ്വ​ദേ​ശി ഗീ​ത​മ്മാ​ളി​നെ ശ്വാ​സ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് കാ​ര​ണം ഡോ​ക്ട​ർ രോ​ഗി​യെ മ​റ്റൊ​റു ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.
ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഇ​ല്ലാ​ത്ത​ത് കാ​ര​ണം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് രോ​ഗി​യെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.