കു​റ്റ​ക്കാ​രെ ശിക്ഷിക്കണം: ജ​ഷീ​ർ പ​ള്ളി​വ​യ​ൽ
Friday, November 22, 2019 12:36 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി​നി പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ക​ഐ​സ്യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഷീ​ർ പ​ള്ളി​വ​യ​ൽ.
കേ​വ​ലം ഒ​രു അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്ത​ത് കൊ​ണ്ട് മാ​ത്രം തീ​രു​ന്ന​ത​ല്ല ഈ ​വി​ഷ​യം. സ്കൂ​ളു​ടെ പു​രോ​ഗ​തി​ക്കാ​യി കോ​ടി​ക​ൾ മു​ട​ക്കി സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ അ​ട​ക്കം നി​ർ​മ്മി​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന നാ​ട്ടി​ലാ​ണ് ക്ലാ​സ് മു​റി​യി​ൽ നി​ന്നും കു​ട്ടി​ക്ക് പാ​ന്പ് ക​ടി​യേ​റ്റി​രി​ക്കു​ന്ന​ത്.
സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ശ​ന്പ​ളം വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​സം​ഭ​വ​ത്തി​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഴു​വ​ൻ കു​റ്റ​ക്കാ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് വ​രെ ക​ഐ​സ്യു ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.