മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ
Friday, November 22, 2019 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​ർ​വ്വ​ജ​ന ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഷ​ഹ​ല ഷെ​റി​ൻ എ​ന്ന വി​ദ്യാ​ർ​ത്ഥി​നി ക്ലാ​സ് മു​റി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഭാ​വി​യി​ൽ ഒ​രി​ട​ത്തും ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട ബാ​ധ്യ​ത പൊ​തു സ​മൂ​ഹ ത്തി​നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ കൈ​കൊ​ള്ള​ണ​മെ​ന്ന് മു​ഴു​വ​ൻ വി​ദ്യാ​ല​യ അ​ധി​കൃ​ത​രോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും അ​ധ്യാ​പ​ക​ർ​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല.
ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ല​യ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ​തും യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച്ച​ക​ളും കൃ​ത്യ​ത​യോ​ടെ പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ട​പ​ടി വേ​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.