താ​മ​ര​ശേ​രി മി​നി ബൈ​പാ​സ് ന​വീ​ക​ര​ണം; പെ​ട്ടി​ക്ക​ട നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​ന​മാ​യി
Tuesday, November 19, 2019 12:27 AM IST
താ​മ​ര​ശേ​രി: വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന താ​മ​ര​ശേ​രി-​ചു​ങ്കം മി​നി ബൈ​പാസ് റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ലെ പെ​ട്ടി​ക്ക​ട നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​ന​മാ​യി. ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ല്‍ പെ​ട്ടി​ക്ക​ട നി​ല​നി​ന്നി​രു​ന്ന 75 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ സ്ഥ​ല​മു​ട​മ​ക​ളാ​യ പാ​ണ്ട്യാ​ല​ക്ക​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് സ​മ്മ​ത​പ​ത്രം ന​ല്‍​കി. 30-നു​ള്ളി​ല്‍ പെ​ട്ടി​ക്ക​ട ഒ​ഴി​യാ​ന്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു.
റോ​ഡി​ന്‍റെ തു​ട​ക്ക​ഭാ​ഗ​ത്തെ വീ​തി​ക്കു​റ​വ് പ​രി​ഗ​ണി​ച്ചാ​ണ് പെ​ട്ടി​ക്ക​ട നി​ല​നി​ന്നി​രു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്. ഇ​തി​നാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്നു. ര​ണ്ട​ര കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ബൈ​പ്പാ​സ് നി​ര്‍​മ്മി​ക്കു​ന്ന​ത്. ഇ​തി യാ​ഥാ​ര​ത്ഥ്യ​മാ​കു​ന്ന​തോ​ടെ താ​മ​ര​ശേ​രി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ശ്വാ​സ​മാ​കും.