കോ​ക്കു​ഴി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 17ന്
Tuesday, November 19, 2019 12:27 AM IST
ക​ല്‍​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് കോ​ക്കു​ഴി വാ​ര്‍​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 17ന് ​ന​ട​ക്കും. 21 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് നോ​ട്ടീ​സ് പ​ര​സ്യ​പ്പെ​ടു​ത്തും. 28 വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. 29 ന് ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. സ്ഥാ​നാ​ര്‍​ഥിത്വം പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഡി​സം​ബ​ര്‍ ര​ണ്ട്. ഡി​സം​ബ​ര്‍ 17 ന് ​രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 18ന് ​രാ​വി​ലെ 10 മു​ത​ല്‍ ന​ട​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്‌​ടറേറ്റി​ല്‍ യോ​ഗം ചേ​ര്‍​ന്നു.


ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: തം​ബു​രു ലൈ​ബ്ര​റി ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട​സ് ക്ല​ബി​ന്‍റെയും പാ​ടി​ച്ചി​റ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന്‍റെ​യും നേ​ത്യ​ത്വ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം പി. ​വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​ര്‍ ബാ​ബു ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ജോ​സ് നാ​മ​റ്റം, രാ​ജു മ​ല​യ​പ്പ​ള്ളി, രാ​ജേ​ഷ് സേ​വ്യ​ര്‍, പി.​ജെ. ത​ങ്ക​ച്ച​ന്‍, ബോ​ബി പു​ഞ്ച​ക്ക​ര, നി​ധീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.